Breaking News

തൃക്കരിപ്പൂർ ഉടുമ്പുംന്തലയിൽ നവവധു തൂങ്ങി മരിച്ചനിലയിൽ


വനിതാലീഗ് നേതാവും മുന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മെമ്പറുമായ ഉടുമ്പുംന്തല പുനത്തില്‍ ഹൗസില്‍ ഷഹര്‍ബാന്റെ മകള്‍ ഷിഫാനത്തിനെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകീട്ട് വീടിന്റെ രണ്ടാംനിലയിലുള്ള മുറിയിലാണ് ഷിഫാനത്തിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഏതാനും മാസം മുമ്പാണ് ഷിഫാനത്തിന്റെ വിവാഹം നടന്നത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


No comments