Breaking News

സംസ്ഥാന സ്കൂൾ ഹോക്കി ചിമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫൈനലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ വരക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് നൽകി


വരക്കാട് : സംസ്ഥാന സ്കൂൾ ഹോക്കി ചിമ്പ്യൻഷിപ്പിൽസബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫൈനലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലാ ടീമിലെ അംഗങ്ങളും വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായആർഷ്യ, കെ.എ.ദേവനന്ദ.,കീർത്തന .കെ, റിയ ജോസഫ് ,കോച്ചും അറബിക് അധ്യാപകനുമായ ശ്രീ മുബാറക് എം.ടിഎന്നിവരെ വരക്കാട്  ജംഗ്ഷനിൽ നിന്നുംവിദ്യാർത്ഥികളുടെയുംഅധ്യാപകരുടെയും അകമ്പടിയോടെ സ്വീകരിച്ച്സ്കൂളിലേക്ക് ആനയിച്ചു.സ്കൂൾ മാനേജർ ശ്രീ.വി കെ രാജൻ നായർ ,പിടിഎ പ്രസിഡണ്ട് ശ്രീ പത്രോസ് കുന്നേൽ,എം പി ടി എ പ്രസിഡൻറ് ശ്രീമതി അനില കെ എ ,പ്രിൻസിപ്പൽ റെമി മോൾ ജോസഫ് ,ഹെഡ്മിസ്ട്രസ് നിഷ പി കെ ,എന്നിവർവിജയികളെ അനുമോദിച്ച് സംസാരിച്ചു

No comments