Breaking News

17-കാരിയെ പീഡിപ്പിച്ച നീലേശ്വരം സ്വദേശിയായ 21-കാരൻ അറസ്റ്റിൽ


നീലേശ്വരം പരിധിയിലെ 17 കാരിയായ വിദ്യാര്‍ത്ഥിനിയെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച് കാറില്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നീലേശ്വരം ചെറപ്പുറം സ്വദേശി അന്‍സാറിനെ(21)യാണ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വി.പ്രേമസദന്‍ അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പീഡനം നടന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടെത്തിയത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി.


No comments