Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സങ്കല്പ് സപ്താഹ് സന്തുലിത് പരിവാർ പരിപാടിയുമായി വനിതാ ശിശു വികസന വകുപ്പ് സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി


പരപ്പ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്കിലെ  നീതി ആയോഗിന്റെ സങ്കൽപ് സപ്താഹ് പരിപാടിയോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സന്തുലിത് പരിവാർ എന്ന പേരിൽ രണ്ടാം ദിനം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 

പരപ്പ ബ്ലോക്ക് പഞ്ചായത്ത്, മൂപ്പിൽ അങ്കണവാടി എന്നിവ കേന്ദ്രീകരിച്ചാണ് പോഷണ മേളയും വൈവിധ്യമാർന്ന പരിപാടികളും നടത്തിയത്.

പരപ്പ ടൗണിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോഷൺ റാലി നടത്തിയായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്. 


പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള ഉദ്ഘാടനം ചെയ്തു. സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി . പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി , വിവിധ തദ്ദേശസ്ഥാപന അധ്യക്ഷൻമാർ , സ്ഥിരം സമിതി അധ്യക്ഷൻമാർ ,അംഗങ്ങൾ, ടി.ഡി.ഒ അപർണ വിൽസൺ , ഐ.സി ഡി എസ്. പ്രോഗ്രാം ഓഫീസർ സി.സുധ, തുടങ്ങിയവർ സംസാരിച്ചു. സി.ഡി.പി.ഒ ജയശ്രീ പെരികല്ലൻകണ്ടി സ്വാഗതവും ബി.ഡി.ഒ ജോസഫ് എം ചാക്കോ നന്ദിയും പറഞ്ഞു. 

 സുപോഷിത് പരിവാർ പോഷൺ മേള എന്ന പേരിൽ അങ്കണവാടി പ്രവർത്തകർ പോഷകാഹാരങ്ങളുടെ പ്രദർശനം ഒരുക്കി.


പരപ്പ ബ്ലോക്കിൽ പ്രസിഡന്റ് എം ലക്ഷ്മിയും മൂപ്പിൽ അങ്കണവാടിയിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന് കീഴിലുളള 219 അങ്കണവാടി പ്രവർത്തകരും പങ്കാളികളായി.


മേളയോട് അനുബന്ധിച്ച്  കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. അർഹരായ ഗർഭിണികൾക്ക് മേളയോടനുബന്ധിച്ച് തെറാപ്യൂട്ടിക് ഫുഡ് വിതരണം ചെയ്തു.  അങ്കണവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ' അങ്കണവാടികളിലെ അടുക്കളത്തോട്ടം എന്ന വിഷയത്തിൽ സെമിനാർ നടത്തി.

No comments