Breaking News

ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു


പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ അറസ്റ്റിൽ. പടന്നയിലെ മദ്രസാധ്യാപകൻ കാഞ്ഞങ്ങാട് പെരിയ കുണിയ സ്വദേശി എൻ.എ.മുഹമ്മദ് ഷഹദിനെ (27)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നോമ്പ് കാലത്ത് സക്കാത്ത് ചോദിച്ചെത്തിയ കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് പടന്നയിലെ മുറിയിൽ വെച്ചും പത്തൊമ്പതിന് കാസർഗോഡ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


No comments