Breaking News

കിനാനൂർ - കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയെ ഇനി മനോജ് തോമസ് നയിക്കും ചുമതലയേൽക്കൽ ചടങ്ങ് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു


പരപ്പ : കിനാനൂർ - കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി  ചടങ്ങ് മനോജ് തോമസ് ചുമതലയേറ്റു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.സി.സി. സെക്രട്ടറി എം. അസൈനാർ, കെ.പി.സി.സി. മെമ്പർ അഡ്വ.കെ.കെ.നാരായണൻ,.ഡി.സി.സി. ജനറൽ സെക്രട്ടറിപി.വി. സുരേഷ്, ഡി.സി.സി. മെമ്പർ സി.വി ഭാവനൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമേശൻ വേളൂർ, ഭാരവാഹികളായ അജയൻ വേളൂർ, കെ.കുഞ്ഞിരാമൻ മാസ്റ്റർ, ബാബു കോഹിനൂർ, കെ.പി.ബാലകൃഷ്ണൻ, ഇ തമ്പാൻ നായർ ബാബു ചേമ്പേന, സി ജോ പി.ജോസഫ്, സജി.സി.ഒ. അശോകൻ ആറളം, ബാലഗോപാലൻ കാളി യാനം, രാകേഷ് കൂവാറ്റി, ശ്രീജിത്ത് എം, നന്ദന ബാബു എന്നിവർ സംസാരിച്ചു.


No comments