Breaking News

ബളാംതോട് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ അധ്യാപകനായി നർക്കോട്ടിക് സെൽ ഡി. വൈ. എസ്. പി


രാജപുരം : ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ കുട്ടികൾക്ക് മുന്നിൽ അധ്യാപകനായി ജില്ലാ നർക്കോട്ടിക്ക് സെൽ ഡി. വൈ. എസ്. പി. മാത്യു. എം. എ.സ്കൂളിലെ 500 ഓളം കുട്ടികൾക്ക് മുന്നിൽ ചോദ്യങ്ങളും ഉത്തരങ്ങങ്ങളുമായി പോലീസ് യൂണിഫോമിൽ ഡി. വൈ. എസ് പി. മാത്യു താരമാവുകയായിരുന്നു..

അടുത്ത മാസം മാസം 14 ന് വെള്ളരിക്കുണ്ടിൽ വെച്ച്  കേരളവ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന വനിതാസംഗമത്തിന്റ ഭാഗമായി 

ബളാംതോട് ഗവ. ഹയർസെക്കണ്ടറിസ്കൂളിൽ നടത്തിയ ലഹരി ബോധവത്ക്കരണസെമിനാറിലാണ് കുട്ടികൾക്ക് മുന്നിൽ അനുഭവങ്ങളുടെ നേർസാക്ഷ്യം വിവരിച്ചത്.

കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി കാണുന്നുവെന്നും അത് നിയന്ത്രിക്കേണ്ടത് വളരുന്ന തലമുറകളാണ്എന്നും മാത്യു എം. എ. പറഞ്ഞു. വനിതാ വിംഗ് ജില്ലാസെക്രട്ടറി സുനിതാ ശ്രീധരൻ അധ്യക്ഷവഹിച്ചു..

 വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി.. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്  എം. കുഞ്ഞി കൃഷ്ണൻ..പഞ്ചായത്ത്‌ അംഗം കെ. കെ. വേണു ഗോപാൽ. സ്കൂൾ പ്രിസിപ്പൽ എം  ഗോവിന്ദൻ. സുനിൽ കുമാർ പാണത്തൂർ. ദിവ്യ അനീഷ്. മിനി രാഘവൻ ജയശ്രീ ദിനേശൻ..തുടങ്ങിയവർ പ്രസംഗിച്ചു...

No comments