Breaking News

യാത്രാസൗകര്യം കുറഞ്ഞ മലയോരമേഖലയെ കെ എസ്‌ ആർ ടി സി അവഗണിക്കുന്നു മലയോര ഹൈവേ വഴി കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കണം


വെള്ളരിക്കുണ്ട് : ജനസാന്ദ്രതയേറിയ മലയോരമേഖലയിലെ പട്ടണങ്ങളെ  മറന്ന്  KSRTC സർവ്വീസുകൾ ആരംഭിക്കുന്നതിൽ ജനരോക്ഷം ഏറുന്നു. മലയോര മക്കളുടെ വോട്ടുകൾ കൂടി നേടി വിജയിച്ച ജനപ്രതിനിധികൾ ഇന്നാട്ടിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നു.

ചികിത്സയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും  വിവിധ ഓഫീസ് ആവശ്യങ്ങൾക്കുമായി നിരവധി തവണ കാസറഗോഡ് - കാഞ്ഞങ്ങാട് - പയ്യന്നൂർ - ഇരിട്ടി - പരിയാരം - തലശ്ശേരി തുടങ്ങിയ വിവിധ പട്ടണങ്ങളിൽ എത്തിച്ചേരാൻ മതിയായ ബസ്സ് സർവ്വീസുകൾ ഇല്ലാ എന്നറിഞ്ഞിട്ടും ബസ്സ് - ടെയിൻ യാത്രാ സൗകര്യമുള്ള ദേശീയപാതയെ മാത്രം പുതിയ സർവ്വീസുകൾ ആരംഭിക്കുവാനായ് തിരഞ്ഞെടുക്കുന്ന കെ എസ് ആർടിസി നയത്തിനെതിരെ തിരിയുകയാണ് ഇന്നാട്ടുകാർ.  സ്വകാര്യ വാഹനങ്ങളെയും തീവണ്ടി ഗതാഗതത്തെയും ആശ്രയിക്കുന്ന ജനതയ്ക്കയി മലയോരം വഴി ആരംഭിച്ച സർവ്വീസുകൾ പോലും റൂട്ട് മാറ്റി ദേശീയ പാത വഴി ആക്കിയിരിക്കുകയാണ്. ജനനിബിഢമായ മലയോര ഹൈവേ , കുന്നുംകൈ പാലം പോലുള്ള റൂട്ട്കൾ ഒഴിവാക്കി ഒരേ റൂട്ടിൽ തന്നെ കൂടുതൽ  കെ.എസ്. ആർടി.സി സർവ്വീസുകൾ ആരംഭിക്കുന്നതു കൊണ്ടാണ് പുതിയ സർവ്വീസുകൾ "ക്ലച്ച് ' പിടിക്കാത്തതെന്നതാണ് ജനങ്ങളുടെ ആക്ഷേപം. റോഡ് നവീകരണം മൂലം കുന്നും കൈ പാലം വഴി സർവ്വീസുകൾ നടത്തുന്ന KSRTC കൾ ലാഭത്തിൽ തന്നെയല്ലെ സർവ്വീസ് നടത്തുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. സർവ്വീസ് നഷ്ടമുള്ള റൂട്ട് എന്നാക്ഷേപിച്ച്  ഇതുവഴിയുള്ളനിരവധി KSR TC സർവ്വീസ് കൾ നിർത്തിയിരുന്നു. മലയോരത്തേക്ക് ഏറ്റവും കൂടുതൽ KSRTC സർവ്വീസുകൾ നടത്തിയിരുന്ന കുന്നുംകൈ പാലം  വഴിയും മലയോര യാത്രാ ക്ലേശം ത്തിന് ശാശ്വത പരിഹാരം കാണാൻ ആരംഭിച്ച കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്നും ആദ്യ KSRTC സർവ്വീസ് നടത്തിയ കാറ്റാംകവല, റൂട്ടിലും , അലക്കോട് - ഇരിട്ടി  സർവ്വീസ് കൾ ആരംഭിച്ചാൽ KSRTC നഷ്ടകഥ ആവർത്തിക്കുകയില്ലെന്നാണ് വിവിധ മലയോര പാസഞ്ചേഴ് സംഘടനകൾ വിലയിരുത്തുന്നത്.

മലയോര ഹൈവേയുട നിർമ്മാണ പ്രവർത്തന ങ്ങൾ പൂർത്തീ കരിച്ചിരിക്കുന്ന മാലോം - കാറ്റാംകവല- ചിറ്റാരിക്കാൽ വഴി ദീർഘ ദൂര യാത്രകൾ നടത്തുവാൻ ഇന്നാട്ടിലെ ജനതകൾ വട്ടം ചുറ്റുകയാണ്. ഈ മേഖലയിലെ ജനങ്ങൾ വയനാട് - ഇരിട്ടി - തിരുവിതാംകൂർ മേഖലകളിലേക്ക് യാത്ര ചെയ്യുവാനോ പയ്യന്നൂർ , കാഞ്ഞങ്ങാട്, നീലേശ്വരം റെയിൽ വേ സ്റ്റേഷനുകളിൽ എത്തിച്ചേര്ന്നതിനോ മടങ്ങുന്നതിനോ ആവശ്യമായ സർവ്വീസുകൾ    മലയോരഹൈവേ വഴി ഇ ല്ലാത്തത് ജനങ്ങളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ഏതാനും കട്ട് ട്രിപ്പുകൾ 

മാത്രമുള്ള റൂട്ടിൽ ദീർഘ ദൂര യാത്രക്കായി പലപ്പോഴും ടാക്സികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ . വൈകിട്ട് ആറു മണിക്ക് ശേഷം ഇതുവഴിയുള്ള യാത്ര ടാക്സിയിലും സ്വകാര്യ വാഹനത്തിലും കാൽനടയായും മാത്രമാണെന്നത് യാത്രക്ലേശത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. വയനാട്ടിലേക്കും തിരുവതാംകൂറിലേക്കും പുതുതായി അനുവദിച്ചാൽ തന്നെ KSRTC കൾ എല്ലാം മലയാര ഹൈവേ യെ മറക്കുന്നത് KSRTC യുടെ അവഗണനയ്ക്ക് ഉദാഹരണമായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു. തൃശൂർ, ഗുര്യവായൂർ , താമരശ്ശേരി, ചങ്ങനാശ്ശേരി , മാനന്തവാടി ബസ്സുകൾ ആരംഭിച്ചതുപോലെ അവസാനിക്കാനുള്ള  കാരണങ്ങളിൽ പ്രധാനം ജനസാന്ദ്രതയുള്ള കാസറഗോഡൻ മലയോര ഹൈവേയേ ഒഴിവാക്കിയതാണെന്നാണ് യാത്രക്കാർ പറയുന്നത് .


ഗതാഗത കുരുക്കിൽ പെട്ട് ഇന്ധനചിലവ് വർദ്ധിക്കുകയുംബസ്സുകളുടെ ആധിക്യം മൂലം യാത്രക്കാർ കുറയുകയും ചെയ്യുന്ന സ്ഥിരം റൂട്ടുകളെ ഒഴിവാക്കി നവീകരിച്ച മലയോര ഹൈവേ വഴി  വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന തരത്തിൽ ജനോപകാരപ്രദമായ സർവ്വീസുകൾ ഉടൻ ആരംഭിക്കുവാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് കാറ്റാംകവല വികസന സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. സമിതിയുടെ  നേതൃത്വത്തിൽ മുഖ്യമന്ത്രി ,  ഗതാഗതമന്ത്രി, ജനപ്രതിനിധികൾ , കെ എസ് ആർ ടി സി അധികൃതർ എന്നിവർക്ക് നിവേദനം നൽകുമെന്ന് ചെയർമാൻ ജോജി പുല്ലാഞ്ചേരി അറിയിച്ചു.

No comments