Breaking News

കെ എസ്‌ ടി യു ചിറ്റാരിക്കാൽ ഉപജില്ലാ കമ്മറ്റി കുന്നുംകൈയിൽ സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം സമാപിച്ചു


കുന്നുംകൈ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ ( കെ എസ് ടി യു ) സംഘടിപ്പിച്ച ചിറ്റാരിക്കാൽ ഉപ ജില്ലാതല സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മൽസരം ഏറെ ശ്രദ്ധേയമായി. ചിറ്റാരിക്കാൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 35 ഓളം വിദ്യാർത്ഥികൾ മൽസരത്തിൽ മാറ്റുരച്ച് മിന്നുന്ന വിജയം കരസ്ഥമാക്കി പ്രതിഭ പുരസ്കാരങ്ങൾക്കൾക്ക് അർഹരായി.

കുന്നുംകൈ എ യു പി സ്കൂളിൽ നടന്ന മൽസരങ്ങളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട്  ജാതിയിൽ ഹസൈനാർ നിർവഹിച്ചു.ചടങ്ങിൽ അദ്ധ്യാപികയും മൽസരങ്ങളുടെ  കൺവീനറുമായ ഖദീജ സാലി അധ്യക്ഷയായി. കുന്നുംകൈ എ.യു.പി സ്കൂൾ മാനേജർ  എം.എ.നസീർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കൊട്ടില മുഹമ്മദ് കുഞ്ഞി, പെരിങ്ങോം ഹാരിസ്, യൂസഫ് ആമത്തല, വി.കെ.ഷൗക്കത്തലി, ഇ. ഐ .നബീസ ബീവി, ബി.റഷീദ,എ.കെ.ആബിദ, പി.വി. മുനീറ,വി.പി.സതി എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി എച്ച് എസ് എസ് പരപ്പയിലെ കാർത്തിക് കിഷോർ ഒന്നാം സ്ഥാനവും സെന്റ് ജോൺസ് എച്ച് എസ് എസിലെ അൻജിത ബിജോയി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് കമ്പല്ലൂരിലെ പി.കെ. ഫിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ  വിഭാഗത്തിൽ കിരൺ മനോജ് വി കെ എച്ച് എസ് എസ്  വരക്കാട് ഒന്നാം സ്ഥാനവും നിരജ്ഞൻ നായർ സെന്റ് ജൂഡ്  വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും ശിവദ എസ് ചായ്യോത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

യു പി  സെക്ഷനിൽ കുമ്പളപ്പള്ളി  കെ ജി എം എ യു പി സ്കൂളിലെ കെ എസ്. അജുൽ ഒന്നാം സ്ഥാനവും, കരുവനടുക്കം സെന്റ് ജോസഫ് വിദ്യാലയത്തിലെ ശ്രീനന്ദ് എസ് നായർ രണ്ടാം സ്ഥാനവും,പരപ്പ ജി എച്ച് എസ് എസിലെ ശ്രേയ പാർവ്വതി മൂന്നാം സ്ഥാനത്തിനും അർഹരായി. എൽ പി വിഭാഗത്തിൽ നിവേദ്യ എം നിർമലഗിരി,സപ്ത ശ്രീകുമാർ എ എൽ പി എസ്  എളേരിത്തട്ടുമ്മൽ,മാധവ് മുരളി എസ് കെ ജെ എം കുമ്പളപ്പള്ളി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും  കരസ്ഥമാക്കി.

മൽസരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രതിഭ പുരസ്കാര സർട്ടിഫിക്കറ്റുകളും സംഘാടകർ വിതരണം ചെയ്തു.

No comments