Breaking News

പരപ്പ വെള്ളരിക്കുണ്ട് റോഡിൽ കനകപ്പള്ളിക്ക് സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു പ്രതിഷേധവുമായി പരിസരവാസികൾ


വെള്ളരിക്കുണ്ട്: പരപ്പ വെള്ളരിക്കുണ്ട് റോഡിൽ കനകപ്പള്ളി പെന്തക്കോസ്  പള്ളിയുടെ സമീപത്തുള്ള റോഡരികിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം കൊണ്ടു തള്ളുന്നത് പതിവാകുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ രാത്രിയുടെ മറവിൽ ഈ ഭാഗത്ത് ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കൊണ്ട് തള്ളുകയാണ്. ബേക്കറി കൂൾബാർ നിന്നുള്ള മാലിന്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കുന്നത്  പരിസരങ്ങളിൽ താമസിക്കുന്ന ആളുകളുടെ കിണറുകളിൽ കാക്കകൾ വേസ്റ്റ് കുത്തിക്കൊണ്ടിടുന്നത് മൂലം കുടിവെള്ളം മാലിന്യമാകുന്നു ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ജനങ്ങൾ ഇതിനെതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്

No comments