മാലോത്ത് കസബയിൽ കലോത്സവത്തിന് തിരി തെളിഞ്ഞു ഷോർട്ട്ഫിലിം സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു
മാലോം: മാലോത്ത് കസബ ഹയർ സെക്കന്ററി സ്ക്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായ "വധു വരിക്കപ്ലാവ് " ഹൃസ്വചിത്രത്തിന്റെ തിരക്കഥ സംവിധാനം നിർവ്വഹിച്ച ചന്ദ്രു വെള്ളരിക്കുണ്ട് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു. നാളത്തെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സ്ക്കൂൾ കലാമേളകൾ പ്രധാന പങ്ക് വഹിക്കുന്നതായി ചന്ദ്രു പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷനായി. എച്ച്.എം ഇൻ ചാർജ് എം.ജി ഷിജി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ കെ.ദിനേശൻ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണൻ , പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസ് , സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി.എൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലോത്സവ കമ്മറ്റി കൺവീനർ സന്തോഷ് കുമാർ ചെറുപുഴ നന്ദി പറഞ്ഞു. നാല് വേദികളിലായി നടക്കുന്ന കലാമേള ശനിയാഴ്ച്ച സമാപിക്കും.
പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷനായി. എച്ച്.എം ഇൻ ചാർജ് എം.ജി ഷിജി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ കെ.ദിനേശൻ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണൻ , പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസ് , സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി.എൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലോത്സവ കമ്മറ്റി കൺവീനർ സന്തോഷ് കുമാർ ചെറുപുഴ നന്ദി പറഞ്ഞു. നാല് വേദികളിലായി നടക്കുന്ന കലാമേള ശനിയാഴ്ച്ച സമാപിക്കും.
No comments