Breaking News

നീലേശ്വരത്തെ വി.എസ് ഓട്ടോ സ്റ്റാന്റില്‍ വി.എസിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു


കേരളത്തിലെ സിപിഎമ്മിന്റെ വിഭാഗിയതക്ക് സംസ്ഥാന നേതൃത്വത്തിന് തന്നെ തലവേദന സൃഷ്ടിച്ച നീലേശ്വരം ബസ്സ്റ്റാന്റിലെ വി.എസ് ഓട്ടോ സ്റ്റാന്റില്‍ വി.എസിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. രാവിലെ നടന്ന പിറന്നാള്‍ ആഘോഷം സിപിഎം നീലേശ്വരം ഏരിയാ കമ്മറ്റി അംഗവും നഗരസഭ വൈസ് ചെയര്‍മാനുമായ പി.പി മുഹമ്മദ് റാഫി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.വത്സല, സിപിഎം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈ, മടിക്കൈ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍ മാസ്റ്റര്‍, നീലേശ്വരം ലോക്കല്‍ കമ്മിറ്റി അംഗം കെ.വി വേണുഗോപാല്‍, പി.വി ശൈലേഷ് ബാബു, ഇ.കെ സുനില്‍, സി.അമ്പുരാജ്, ഹരീഷ് കരുവാച്ചേരി, ബൈജു കൊലപ്പള്ളി, പ്രജീഷ് പാലായി, സുനില്‍ കുട്ടന്‍, ജയന്‍ കുഞ്ഞാലിന്‍കീഴില്‍, ഗംഗന്‍ പുതുക്കൈ, ചന്ദ്രന്‍ ബങ്കളം, രാജീവന്‍ പുതുക്കൈ, ഗോപാലന്‍ അങ്കകളരി, ശ്രീജിത്ത് ബങ്കളം, മഹേഷ് പട്ടേന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കതിനവെടി മുഴക്കിയും പായസവിതരണത്തോടു കൂടിയും നടന്ന നീലേശ്വരത്തെ വി.എസിന്റെ ജന്മദിനാഘോഷം തല്‍സമയം ജനങ്ങളിലേക്ക് എത്തിക്കാന്‍ ദേശീയ ദൃശ്യ മാധ്യമ പട തന്നെ വി.എസ് ഓട്ടോ സ്റ്റാന്റില്‍ എത്തിയിരുന്നു.

No comments