Breaking News

നിർമ്മാണം പാതിവഴിയിൽ നിലച്ച ഭീമനടി ചിറ്റാരിക്കാൽ റോഡ് സ്പെഷ്യൽ ജഡ്ജ് സി.സുരേഷ് കുമാർ സന്ദർശിച്ചു മൂന്ന് മാസത്തിനകം പൂർത്തികരിക്കണമെന്ന് നിർദ്ദേശം


ഭീമനടി : നിർമ്മാണം പാതിവഴിയിൽ നിലച്ച ഭീമനടി ചിറ്റാരിക്കാൽ റോഡിൻ്റെ പ്രവർത്തി മൂന്ന് മാസത്തിനകം പൂർത്തികരിയ്ക്കണമെന്ന് ഹോസ്ദുർഗ്ഗ് ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാനും സ്പെഷ്യൽ ജഡ്ജിയുമായ സി.സുരേഷ് കുമാർ നിർദ്ദേശം നൽകി.നിർദ്ദേശം പാലിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബസ് ഓണേഴ്സ് അസോസി യേഷൻ ജില്ലാ പ്രസിഡൻറ് കെ.ഗിരിഷ് റോഡിൻ്റെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി ലീഗൽ സർവ്വീസ് അതോററ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് ജഡ്ജി സ്ഥലം സന്ദർശിച്ചത്.ഭീമനടി ന്യായാലയത്തിൽ വച്ച്, കിഫ് ബി ഉദ്യോഗസ്ഥർ, കരാറുകാരൻ ,കെ .എസ് .ഇ ബി, വാട്ടർ അതോറിറ്റി, സംയുക്ത സമരസമിതി അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മയിൽ ,ലീഗൽ സർവ്വീസ് സെക്രട്ടറി പി.വി.മോഹനൻ ,കെ. മഹേശ്വരി ,സംയുക്ത സമരസമിതി ഭാരവാഹികളായ തോമസ് കാനാട്ട് ,ടി.സി.രാമചന്ദ്രൻ ,സഖറിയാസ് തേക്കുംകാട്ടിൽ എന്നിവർ പങ്കെടുത്തു.

No comments