ജില്ലാ മൈഗ്രന്റ് സ്ക്രീനിംഗ് ടീം നേതൃത്വത്തിൽ ചുള്ളിക്കര, കോട്ടോടി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്കായി രാത്രികാല മന്ത് (രക്ത) പരിശോധന നടത്തി
രാജപുരം: ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കാസറഗോഡ് ജില്ലാ മൈഗ്രന്റ് സ്ക്രീനിംഗ് ടീം കള്ളാർ പഞ്ചായത്തിലെ ചുള്ളിക്കര, കോട്ടോടി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്കായി രാത്രികാല മന്ത്(രക്ത) പരിശോധന നടത്തി,ടീം അംഗങ്ങൾ ആയ ഡോക്ടർ സിറിയക് ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ശ്രീനാഥ് കെ പി, സൈഫുദ്ധീൻ, എന്നിവർ പങ്കെടുത്തു. കള്ളാർ പഞ്ചായത്ത് മെമ്പർ ജോസ് പുതുശ്ശേരി കലായിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് സി പി എന്നിവർ ക്യാമ്പ് ന് നേതൃത്വം നൽകി
No comments