Breaking News

കളിമുറ്റത്തെ അതിർ വരമ്പുകൾ ഇനി പച്ചക്കറികൃഷിതോട്ടം... നാട്ടക്കൽ എ. എൽ. പി. സ്കൂൾമുറ്റത്ത്‌ വിളയാൻ പോകുന്നത് നൂറ് മേനി


നാട്ടക്കൽ : കളിമുറ്റത്ത്‌  അതിർ വരമ്പുകൾ ഒരുക്കി  പച്ചക്കറി തോട്ടം നിർമ്മിക്കുകയാണ്  നാട്ടക്കൽ  എ. എൽ. പി. സ്കൂളിലെ കൊച്ചുകുട്ടികൾ. 

സ്കൂൾ മൈതാനത്തിന് പുറത്തുള്ള കാട് പിടിച്ചുകിടക്കുന്നസ്ഥലം രക്ഷിതാക്കളുടെ സഹായത്തോടെ ചെത്തി മിനുക്കി തടം ഒരുക്കിയാണ് കൊച്ചു കുട്ടികൾ  പച്ചക്കറിക്കറിയുടെ വിത്ത് പാകിയിരിക്കുന്നത്.

വെണ്ട.. വഴുതന. ചീര. തക്കാളി, കോവൽ, മുളക്, കാബേജ് തുടങ്ങി പച്ചക്കറിതൈകൾക്ക് ഒപ്പം വാഴവിത്ത് കൂടി ഇവരുടെ തോട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കറിവേപ്പിലയും കാന്താരി മുളകിന്റെ തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.. ഇവയ്ക്ക് എല്ലാം പുറമേ ചെമ്പരത്തികൊണ്ട് ജൈവവേലിയും ഒരുക്കി.

സ്കൂൾ ജൈവ വൈവിദ്ധ്യവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് കളിമുറ്റത്തെ അതിർ വരമ്പുകൾ ഒരുക്കി പച്ചക്കറി തോട്ടവും ഫല വൃക്ഷങ്ങളും മറ്റ് മരങ്ങളും നട്ടുപിടിപിടിപ്പിച്ച് പച്ചത്തുരുത്തും ഒരുക്കാൻ PTA തീരുമാനിച്ചത്. നാടൻ പാട്ട് കലാകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ ഷൈജു ബിരിക്കുളത്തിന്റെ വായ്‌ത്താരിക്കൊപ്പം ഏറ്റുപാടി കുട്ടികളും രക്ഷിതാക്കളും  ആഘോഷപൂർവ്വം പച്ചക്കറി തൈകൾ വച്ചു പിടിപ്പിച്ചു..

പ്രധാനഅധ്യാപിക വിജയകുമാരിയും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം  പച്ചക്കറി കൃഷി ആരംഭത്തിലെ താള മേളത്തിൽ കുട്ടികൾക്കൊപ്പം ആടിയും പാടിയും മുഹൂർത്തം മനോഹരമാക്കി. PTA പ്രസിഡണ്ട് ലിജു മോൻ, മാതൃസമിതി പ്രസിഡണ്ട്‌ രഞ്ജിനി മനോജ്‌, SMC ചെയർമാൻ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

No comments