Breaking News

കൂരാംകുണ്ട് മഹാത്‌മ വായനശാല & ഗ്രന്ഥാലയം വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു


കൂരാംകുണ്ട് മഹാത്‌മ വായനശാല& ഗ്രന്ഥാലയം വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി യൂണിയൻ പ്രസിഡണ്ട് ശ്രീ. ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട് ശ്രീ കെ.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി.എസ് ബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലി. ശ്രീ. എ.കെ സുരേഷ് മാസ്റ്റർ ക്വിസ്സ് മത്സരം നടത്തി. ശ്രീമതി നിർമ്മല ചാക്കോ നന്ദി പറഞ്ഞു

ക്വിസ്സ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിനാഥ് , രണ്ടാം സ്ഥാനം   നീരജ് . ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കിരൺമനോജ്, രണ്ടാം സ്ഥാനം ആദിത്യ . ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം അശ്വിൻ കൃഷ്ണ,രണ്ടാം സ്ഥാനം കിരൺ രാമനും നേടി.

No comments