Breaking News

മദ്യലഹരിയിൽ അപകടം ഉണ്ടാക്കിയ ഡ്രൈവറെ നീലേശ്വരം പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമം

നീലേശ്വരം : മദ്യലഹരിയിൽ ഓടിച്ചു വന്ന കാർ ഓർച്ചയിൽ മറ്റൊരു കാറിൽ ഇടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ നീലേശ്വരം എസ്.ഐ ടി.വിശാഖ് കസ്റ്റഡിയിലെടുത്ത മടിക്കൈ ചേടീറോഡിലെ വി.വി ദിലീപിനെയാണ് പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി മോചിപ്പിക്കാൻ ശ്രമിച്ചത്. ദിലീപിന്റെ സുഹൃത്ത് തൈക്കടപ്പുറത്തെ ടി.എ ഹമീദിന്റെ മകൻ ടി എച്ച്. ഇല്യാസ് (38) ആണ് നീലേശ്വരം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പോലീസ് ജിപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

No comments