Breaking News

ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം


കണ്ണൂർ : കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാൻ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് വീണുപോയതാകാമെന്നാണ് സൂചന. 


No comments