Breaking News

നീലേശ്വരം - ഇടത്തോട് റോഡിനോട് അവഗണന; റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം


ചോയ്യംകോട് : ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കിനാനൂർ - കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം - ഇടത്തോട് റോഡിന്റെ നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.  " കുഴിയും കണ്ട് നിൽക്കാൻ ഞങ്ങൾ ഇടതുപക്ഷമല്ലല്ലോ " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  , നീലേശ്വരം  - ഇടത്തോട് റോഡ് ഉടൻ മെക്കാഡം ചെയ്ത് ഗതാഗത യോഗ്യമാക്കുക , യാത്രക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇത്തരമൊരു പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

      2021 ഡിസംബറിൽ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുറച്ചു ഭാഗം മെക്കാടം   ടാർ ചെയ്തെങ്കിലും പിന്നീട് പണി നിർത്തിവെക്കുകയായിരുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ യാത്രക്കാർക്ക് വളരെയധികം പ്രയാസം അനുഭവപ്പെടുന്നു.എത്രയും പെട്ടെന്ന് മെക്കാടം ടാറിങ് പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌. എം. പുതുക്കുന്ന് പറഞ്ഞു.

           പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീ. ബി. പി. പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌. എം. പുതുക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജു ചേലക്കാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഷെരീഫ് കാരാട്ട് നന്ദിയും പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഡിസിസി സെക്രട്ടറി പി വി സുരേഷ്, ഡിസിസി നിർവ്വഹക സമിതി അംഗം സി വി ഭാവനൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീ. ഉമേശൻ വേളൂർ, മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ തോമസ്സ്,സി ഓ സജി, ബാബു ചേമ്പേന, സെക്രട്ടറി സിജോ. പി. ജോസഫ്,കോടോം ബേളൂർ വാർഡ് മെമ്പർ ശ്രീജ എന്നിവർ സംസാരിച്ചു.

No comments