Breaking News

നീലേശ്വരം മൂന്നാംകുററിയിലെ ജയൻ വധക്കേസ് ; രണ്ട് പ്രതികളെയും കോടതി വെറുതെവിട്ടു


നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ഷോപ്പുടമ മൂന്നാംകുററിയിലെ പത്മനാഭന്റെ മകന്‍ ജയൻ വധ കേസിൽ  രണ്ട് പ്രതികളെയും ജില്ലാ അഡീഷണല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജ് ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു.

പൂവാലംകൈയിലെ കെ.എം.പ്രകാശന്‍(43), പൂവാലംകൈ കാനക്കരയിലെ കെ.സുധീഷ്(34) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. ജയനും പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

2013 ജൂണ്‍ 16 ന് രാത്രി 11 മണിയോടെയാണ് ജയന്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ.സി.കെ.ശ്രീധരന്‍ ഹാജരായി.


No comments