സധൈര്യം ...പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം
കാഞ്ഞങ്ങാട് : സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും ലിംഗനീതിയും തുല്യതയും ഉറപ്പ് വരുത്തുക, വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ജെന്റർ ഈ ക്വാലിറ്റി നടപ്പിൽ വരുത്തുക തുടങ്ങിയ ഉദ്യേശ്യ ലക്ഷ്യങ്ങളോടെ സമഗ്രശിക്ഷ കേരള പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകുന്നു. പ്രസ്തുത പരിശീലനത്തിന്റെ ബി.ആർ സി തല ഉദ്ഘാടനം ജി.ആർ എഫ് ടി.എച്ച്.എസ് ഫോർ ഗേൾസ് കാഞ്ഞങ്ങാട് ൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി പ്രഭാവതി .കെ. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 43ാം വാർഡ് മെമ്പർ ശ്രീ ജാഫർ കെ.കെ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസി സണ്ട് സധൈര്യം പരിപാടിയുടെ കോ ഓഡിനേറ്റർ ശ്രീമതി സുനിത ഒ , സി.ആർ.സി കോ-ഓഡിനേറ്റർമാരായ അനുശ്രീ പി , ശ്രീജ.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. കരാട്ടെ ഇൻസ്ട്രെക്ടർമാരായ രാജേഷ് അതിയാൽ , സുനിത രാജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വ നൽകി ഹെഡ്മിട്രസ് ശ്രീമതി പ്രീത കെ സ്വാഗതവും ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.
No comments