Breaking News

പാണത്തൂരിൽ പഞ്ചലോഹ വിഗ്രഹമെന്ന് കരുതി കുഴിയെടുത്തപ്പോൾ കിട്ടിയത് പ്ലാസ്റ്റിക് വിഗ്രഹം


പാണത്തൂർ : പഞ്ചലോഹ വിഗ്രഹമെന്ന് കരുതി കുഴിയെടുത്തപ്പോൾ കിട്ടിയത് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ വിഗ്രഹം. പാണത്തൂർ ഓട്ടമല കുമ്പോടിയിലാണ് സംഭവം. സ്വകാര്യ വ്യക്തി കൃഷിക്ക് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് വിഗ്രഹം കണ്ടത്. ഒറ്റനോട്ടത്തിൽ പഞ്ചലോഹ വിഗ്രഹം എന്നു തോന്നുന്ന അയ്യപ്പന്റെ വിഗ്രഹമാണ് സ്ഥലമുടമ കണ്ടത്. ഇതോടെ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. വിവരം  രാജപുരം പൊലീസിനെയും അറിയിച്ചു. ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തേക്ക് എത്താൻ ഒരുങ്ങുകയും ചെയ്തു. ഇതിനിടയിൽ സമീപവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത് പ്ലാസ്റ്റിക് വിഗ്രഹമാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് നടപടി അവസാനിപ്പിക്കുകയും ചെയ്തു . പറമ്പിലെ മണ്ണിനടിയിൽ എങ്ങനെ പ്ലാസ്റ്റിക് വിഗ്രഹം എത്തി എന്നറിയില്ല .

No comments