Breaking News

കാരുണ്യയാത്രയിൽ സമാഹരിച്ച തുക ഏച്ചിലടുക്കത്തെ സതീശന്റെ ചികിത്സാ സഹായത്തിന് കൈമാറി


പരപ്പ:  ഗുരുതര അസുഖം ബാധിച്ച ചിക്കു ബസ് ഡ്രൈവർ എച്ചിലടുക്കത്തെ സതീശനെ സഹായിക്കാനായി പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസും, ബസ് കിങ്‌സ് ഫാമിലി വാട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് നടത്തിയ കാരുണ്യ യാത്രയിൽ നിന്നും ലഭിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ സതീശൻ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. തുക ചികിത്സ സഹായ കമിറ്റി കൺവീനർ ശാസ്ത് ഗംഗാധരൻ ആദൂർ എസ് ഐ ഭാസ്കരൻ എന്നിവർ ചേർന്ന് ബസ് ഓണർ വേണുവിൽ നിന്ന് ഏറ്റുവാങ്ങി

No comments