Breaking News

കുഞ്ഞുങ്ങകൾ ഇനി പച്ചപ്പിൻ്റെ പാഠങ്ങൾ കണ്ടറിഞ്ഞ് പഠിക്കും നാട്ടക്കൽ സ്കൂളിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു


വെള്ളരിക്കുണ്ട് : പരിസ്ഥിതി സംരക്ഷണത്തിൻ്റെ നല്ല പാഠങ്ങൾ കണ്ടും അറിഞ്ഞും പഠിക്കാൻ  നാട്ടക്കലിൽ  പച്ചത്തുരുത്ത് ഒരുങ്ങുന്നു. ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന ആശയത്തെ മുൻനിർത്തി നാട്ടക്കൽ എ എൽ പി സ്കൂൾ പരിസരത്തെ നാല്പത് സെന്റ്  സ്ഥലത്ത് പച്ചത്തുരുത്ത് ഒരുങ്ങുന്നത് 

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങളും, വിവിധയിനം മരങ്ങളും നട്ടുപിടിപ്പിക്കുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പച്ചത്തുരുത്താണ് നാട്ടക്കൽ സ്കൂളിൽ ഒരുക്കുന്നത്. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ലഭിക്കുന്നതും  രക്ഷിതാക്കൾ നൽകുന്നതുമായ വൃക്ഷ തൈകളും പച്ചതുരുത്തിൽ ഇടം പിടിച്ചിട്ടുണ്ട്.ഒപ്പം പദ്ധതിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിലെ മുഴുവൻ മരങ്ങളെയും ഉൾപ്പെടുത്തി കുട്ടികൾ ജൈവവൈവിദ്ധ്യ രജിസ്റ്ററും തയ്യാറാക്കും. 

ചെമ്പരത്തി, സീമക്കൊന്ന എന്നിവ ഉപയോഗിച്ച് പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ  ജൈവവേലിയും ഒരുക്കിയിട്ടുണ്ട്. 

കാസറഗോഡ് ജില്ലാ പഞ്ചയാത്തഗവും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി അംഗവുമായി സി ജെ സജിത്ത് ഫലവൃക്ഷതൈ നാട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ലിജുമോൻ കെ സി അധ്യക്ഷനായി.

പ്രധാന അദ്ധ്യാപിക വിജയകുമാരി കെ സ്വാഗതം പറഞ്ഞു.ജ്യോതി എൻ പി, ഉഷാകുമാരി കെ,

രഞ്ജിനി മനോജ്‌ അനിൽകുമാർ,

രാഗേഷ് ടി, പ്രജിത എന്നിവർ നേതൃത്വം നൽകി.

No comments