ദുബായ് ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിൽ പങ്കെടുക്കാൻ തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശിനി
തൃക്കരിപ്പൂർ: ആരോരും അറിയപ്പെടാതെ, ആരുടെയും സഹായ ഹസ്തങ്ങളില്ലാതെ ഒരു വനിത ജില്ലാ സംസ്ഥാന ദേശീയ അത്ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്ത്, 5 കി.മി. നടത്തം, 800, 400 100 മീറ്ററുകളിൽ ഓട്ടം എന്നീ ഇനങ്ങളിൽ വിജയം കരസ്തമാക്കി അന്തർദേശീയ തലത്തിൽ ഒക്ടോബർ 27 മുതൽ 29 രെ ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബ് അൽ സഹായ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഓപ്പൺ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 ൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ചിരിക്കുയാണ് ഈയ്യക്കാട് സ്വദേശിനിയായ സാവിത്രിക്ക്. കണ്ണൂരിൽ നടന്ന ജില്ലാ മത്സരത്തിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തല മത്സരങ്ങളിലും കൽക്കത്തയിൽ വെച്ചു നടന്ന ദേശീയ മത്സരങ്ങളിലും തകർപ്പൻ വിജയം കാഴ്ച വെച്ചാണ് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കുവാനുള്ള അപൂർവ്വഭാഗ്യം ലഭിച്ചത്. തൃക്കരിപ്പൂർ പഞ്ചായത്തിൽ ഈയ്യക്കാട്ട് ദേശത്തിൽ ഗുഡ്സ് റിക്ഷാ ഡ്രൈവറായ കളത്തിൽ വീട്ടിൽ ബാലന്റെ ഭാര്യയാണ് സാവിത്രി പി. ഈ വരുന്ന ഒക്ടോബർ 26 ന് രാവിലെ സാവിത്രി മത്സരങ്ങളിൽ പങ്കെടുക്കാൻ ദുബായിലേക്ക് പറക്കും. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സാവിത്രി ഭർത്താവ് റിക്ഷ ഓടിച്ചു കിട്ടിയതും അങ്കൻ വാടി ഹെൽപ്പർ ജോലി ചെയ്തു ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ഇതു വരെയുള്ള എല്ലാ മത്‌സരങ്ങളിലും പങ്കെടുത്തത് ഗവൺമെന്റിൽ നിന്നോ മറ്റ് സംഘടനകളിൽ നിന്നോ സഹായങ്ങളൊന്നും സാവിത്രിയെ തേടിയെത്തിയിട്ടില്ല . 26 ന് സാവിത്രിയെ ദുബായിൽ എത്തിക്കുവാൻ നാട്ടിലെ കുടുംബശ്രീ പ്രവർത്തകരും ക്ലബ്ബ് വായനശാലകളും അവരവർക്ക് ആവുന്ന വിധത്തിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം 25. -10 -2023 ന് വൈകുന്നേരം 5 മണിക്ക് വനിതാവേദി സാവിത്രിക്ക് അനുമോദനവും യാത്രയയപ്പും നൽകും
No comments