കോടോംബേളൂർ കേരളോത്സവം സമാപിച്ചു റെയിൻബോ കോടോത്ത് ഓവറോൾ ചാമ്പ്യൻമാർ
ഒടയംചാൽ : ഒക്ടോബർ 1 മുതൽ ആരംഭിച്ച കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം തായനൂരിൽ നടന്ന കലാ മത്സരങ്ങളോടുകൂടി സമാപിച്ചു.കേരളോത്സവത്തിൽ 262 പോയന്റുകൾ നേടി കോടോത്ത് റെയിൻബോ തുടർച്ചയായി രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി 206 പോയന്റുകളുമായി യുവധാര എരുമക്കുളം രണ്ടാം സ്ഥാനം നേടി.സമാപന സമ്മേളനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പി ശ്രീജയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ: ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.ദാമോദരൻ സ്വാഗതം പറഞ്ഞു.
No comments