Breaking News

ജില്ലാ സ്കൂൾ കായികമേള ചിറ്റാരിക്കൽ ഉപജില്ല കുതിക്കുന്നു





നീലേശ്വരം : ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 104 പോയിന്റുകൾ നേടി ചിറ്റാരിക്കാല്‍ ഉപജില്ല മുന്നില്‍. 61 പോയിന്റുമായി ചെറുവത്തൂര്‍ രണ്ടാംസ്ഥാനത്തും 60 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല മൂന്നാംസ്ഥാനത്തുമാണ്‌. കാസര്‍കോട് 32, കുമ്പള 24, മഞ്ചേശ്വരം 24, ബേക്കല്‍ 19 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്‌കൂള്‍തലത്തില്‍ 61 പോയിന്റുനേടിയ സെന്റ്‌ ജോണ്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാംസ്ഥാനത്ത്. 27 പോയിന്റുവീതം നേടി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ രണ്ടാംസ്ഥാനവും 23 പോയിന്റു നേടിയ ചായ്യോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനത്തും തുടരുന്നു.


No comments