Breaking News

ട്രാക്കിൽ വീണ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ കാസർകോടെ എം.എസ്.എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു


കാസർകോട്: ട്രെയിനിൽ നിന്നും  ട്രാക്കിൽ വീണ മൊബൈൽ ഫോൺ അന്വേഷിക്കുന്നതിനിടെ എം.എസ്. എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു. കാസർകോട് മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ബാസിത് തായൽ ആണ് മരിച്ചത്.ചെർക്കള സ്വദേശിയാണ്. ഇന്ന് പുലർച്ചെ ചാലക്കുടിയിലാണ് അപകടം.സുഹൃത്തുക്കളോടൊപ്പം എറണാകുളത്ത് പോയി മടങ്ങുമ്പോൾ ചാലക്കുടി ഭാഗത്ത് വച്ച് മൊബൈൽ ഫോൺ ട്രെയിനിൽ നിന്നും വീണു.ഇതേ തുടർന്ന് ഇവർ തൃശ്ശൂരിൽ ട്രെയിൻ ഇറങ്ങി മറ്റൊരു ട്രെയിനിൽ ചാലക്കുടി ഭാഗത്ത് പോയി ഫോൺ അന്വേഷിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്.

No comments