Breaking News

വൈ എം സി എ കാസർകോട് സബ് റീജിയന്റെ നേതൃത്വത്തിൽ ജില്ലാതല ഓപ്പൺ ഡബിൾസ് ഷട്ടിൽ ടൂർണ്ണമെന്റ് നടത്തി വെള്ളരിക്കുണ്ട് വൈ.എം.സി എ ടീം വിജയിച്ചു കാലിച്ചാനടുക്കം രണ്ടാം സ്ഥാനം നേടി


വെള്ളരിക്കുണ്ട്: വൈ എം സി എ കാസര്‍കോട് സബ് റീജിയന്റെ നേതൃത്വത്തില്‍  ജില്ലാതല ഓപ്പണ്‍ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടത്തി. വെള്ളരിക്കുണ്ട് വൈ എം സി എ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ടൂര്‍ണ്ണമെന്റ് വെള്ളരിക്കുണ്ട് ഫൊറോനപള്ളി വികാരി ഡോ.ജോണ്‍സണ്‍ അന്ത്യാങ്കുളം ഉദ്ഘാടനം ചെയ്തു. സബ് റീജ്യണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി അധ്യക്ഷം വഹിച്ചു.. 

ഫാ.വിപിൻ വെമ്മന്നിക്കട്ടയിൽ മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റൻ്റ് വികാരി.ഫാ. ജിൻ്റോ, സിബി വാഴക്കാലായിൽ ,പ്രസ്സ് ഫോറം പ്രസിഡൻ്റ് ഡാജി ഓടയ്ക്കൽ ,ജോസ് പാലക്കുടി പ്രസംഗിച്ചു. ജയിസൺ കാവുപുരയ്ക്കൽ സ്വാഗതവും ,സണ്ണി മാണിശ്ശേരി നന്ദിയും പറഞ്ഞു. വാശിയേറിയ മത്സരത്തിൽ വെള്ളരിക്കുണ്ട് വൈ.എം.സി എ ടീം വിജയിച്ചു.കാലിച്ചാനടുക്കം രണ്ടാം സ്ഥാനം നേടി . സമാപന ചടങ്ങില്‍ വിജയികള്‍ക്ക് വൈ എം സി എ മുന്‍ സബ് റീജ്യണ്‍ ചെയര്‍മാനും ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാനുമായ ടോംസണ്‍ ടോം സമ്മാനദാനം നിര്‍വ്വഹിച്ചു.

No comments