കിനാനൂർ കരിന്തളം സി.ഡി.എസിന് ജനകീയ സ്വീകരണവും സമ്പൂർണ എ.ബി സി ഡി പ്രഖ്യാപനവും നടന്നു ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കരിന്തളം : മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള ദേശീയ പുരസ്കാരം നേടിയ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ സി.ഡി.എസിനുള്ള ജനകീയ സ്വീകരണവും ജില്ലയിലെ ആദ്യ സമ്പൂർണ എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാംപെയ്ൻ ഫോർ ഡിജിറ്റലൈസേഷൻ ) ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും ഇ ചന്ദ്രശേഖരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ ഒന്നാമതെത്തിയ കിനാനൂർ കരിന്തളം സി.ഡി.എസ് മാതൃകാ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും ഇനിയും ഒരുപാട് പുതിയ മേഖലകളിലേക്ക് സി.ഡി.എസിന്റെ പ്രവർത്തനം
വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോളേനി അമ്മാറമ്മ ഹാളിൽ നടന്ന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.എച്ച് അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി, കെ.വി അജിത്ത് കുമാർ , അംഗങ്ങളായ ഉമേശൻ വേളൂർ , കെ.വി ബാബു , കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, പരപ്പ ടി.ഡി. ഒ അപർണ വിൽസൺ, ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ കപിൽ ദേവ്,കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ, ജ്യോതി ഭവൻ സ്ക്കൂൾ അധ്യാപിക സിസ്റ്റർ കെ ടി സോഫിയാമ്മ, സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ രാജു, പരപ്പ എ.ടി.ഡി.ഒ മധുസൂദനൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ലക്ഷ്മണൻ , കെ.കെ നാരായണൻ , എൻ. പുഷ്പ രാജൻ തുടങ്ങിയവർ സംസാരിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.സി ലീന മോൾ സ്വാഗതവും അസി. സെക്രട്ടറി പി.യു ഷീല നന്ദിയും പറഞ്ഞു. സ്വീകരണത്തിന്റെ ഭാഗമായി ഘോഷയാത്രയും നടത്തി.
സമ്പൂർണ എ.ബി.സി.ഡി പഞ്ചായത്തായി കിനാനൂർ കരിന്തളം
അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് . പട്ടിക ജാതി വികസന വകുപ്പ്, തദ്ദേശസ്ഥാപനം, ഐ ടി മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കിയത് . പഞ്ചായത്ത് പരിധിയിലെ പട്ടിക വർഗ വിഭാഗത്തിന് ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, ജനന/മരണ സർട്ടിഫിക്കറ്റുകൾ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ അടിസ്ഥാന രേഖകൾ സൗകര്യങ്ങൾ സമ്പൂർണമായി ഉറപ്പു വരുത്തിയാണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്. അടിസ്ഥാന രേഖകൾ കൂടാതെ വരുമാന സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർ ട്ടിഫിക്കറ്റ്, ജനന സർ ട്ടിഫിക്കറ്റ്, പുതിയ പെൻഷനുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങളും പഞ്ചായത്തിൽ നടത്തിയ പ്രത്യേക ക്യാമ്പുകളിൽ ലഭ്യമാക്കി. 59 ഊരുകളിലായി 948 വീടുകളിൽ സേവനം ലഭ്യമാക്കി. 2022 ഒക്ടോബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പുരസ്കാരങ്ങൾ നൽകി
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെ ദേശീയ പുരസ്കാരം നേടിയ നരിമാളം
ജ്യോതി ഭവൻ സ്ക്കൂളിലെ സിസ്റ്റർ കെ ടി സോഫിയാമ്മയെ ചടങ്ങിൽ ആദരിച്ചു. ദേശീയ പുരസ്കാരത്തിനർഹരായ കിനാനൂർ കരിന്തളം സി.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, അക്ഷയ കോർഡിനേറ്റർമാർ , പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ, പ്രൊമോട്ടർമാർ , ഐ.ടി. മിഷൻ ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് കോർഡിനേറ്റർ, അക്ഷയ സംരംഭകർ, തുടങ്ങിയവർക്കുള്ള ഉപഹാരം ഇ ചന്ദ്രശേഖരൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, എന്നിവർ ചേർന്ന് വിതരണം ചെയ്തു.
No comments