Breaking News

ചിറ്റാരിക്കാൽ സബ് ജില്ല ശാസ്ത്ര മേള : കീഴ്മാല എ.എൽ.പി സ്കൂൾ ചാമ്പ്യൻമാർ


കരിന്തളം : തയ്യേനി ഗവ. ഹൈസ്കൂളിൽ വെച്ചു നടന്ന ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ.ടി മേളയിൽ എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ 22 പോയന്റ് നേടി എ.എൽ.പി.സ്ക്കൂൾ കീഴ്മാല ചാമ്പ്യന്മാരായി. എൽ.പി വിഭാഗം ശേഖരണത്തിൽ ആരുഷി -ഫാത്തിമത്ത് സിയ ടീം എഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സയൻസ് ചാർട്ടിൽ അനാമികാരാജ് - ലക്ഷ്മി. പി.എസ്. ടീം എ - ഗ്രേഡോടുകൂടി മൂന്നാം സ്ഥാനവും ലഘു പരീക്ഷണത്തിൽ സനു കെ.എസ് അയന അരുൺ ടീം എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനവും നേടിയാണ് ഈ മിന്നുന്ന വിജയം കൈവരിച്ചത്. സോഷ്യൽ സയൻസ് ചാർട്ടിൽ അമിത്ര എം.കെ ദിയ വിനീത് ടീം എഗ്രേഡ് നേടി. പരിമിതിക്കിടയിലും സബ് ജില്ലയിലെ 40 സ്ക്കൂളുകളെ പിന്തള്ളിയാണ് എ എൽ പി സ്ക്കൂൾ കീഴ്മാല ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.. പ്രധാന അധ്യാപിക എൻ എം പുഷ്പലത, അധ്യാപിക കെ വൽസല എന്നിവർ നേതൃത്വം നൽകി.

No comments