Breaking News

അപൂർവ്വ രോഗം ബാധിച്ച കോടോം ബേളൂർ കാരക്കോടെ അനീഷിന് ചികിത്സ ധനസഹായം കൈമാറി മിത്ര ചാരിറ്റി


പറക്കളായി : മിത്ര ചാരിറ്റിയുടെ ഒക്ടോബർ മാസത്തെ ധനസഹായം കോടോം ബേളൂർ പഞ്ചായത്തിലെ തുണുപ്പ്  കാനം കാരക്കോട് എന്ന പ്രദേശത്തു താമസിക്കുന്ന അനീഷിന്റെ കുടുംബത്തിന് കൈമാറി. അപൂർവ രോഗത്തിന്റെ പിടിയിൽ പെട്ട് ദുരിത ജീവിതം അനുഭവിക്കുന്ന അനീഷിന്റെ ചികിത്സ സഹായത്തിനായാണ് മിത്ര ചാരിറ്റി പ്രവർത്തകർ അനീഷിന്റെ വീട്ടിലെത്തി സഹായം കൈമാറിയത്. ചാരിറ്റി രക്ഷാധികാരി സുരേശൻ കെ വി, സെക്രട്ടറി ഉണ്ണി മുളവന്നൂർ, ജോയിൻ സെക്രട്ടറി ബിജു എക്സിക്യൂട്ടീവ് അംഗങ്ങളായ കണ്ണൻ മധുരംപാടി,സുരേഷ്കോടോത് , ചാരിറ്റി മെമ്പർമാരായ ശ്രീജിത്ത് മടിക്കൈ , ബാലകൃഷ്ണൻ ഇരിയ, ലതാ മടിക്കൈ, പ്രഭാകരൻ എന്നിവർ സംബന്ധിച്ചു

No comments