Breaking News

മാലോത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗവും പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനവും കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു


വെള്ളരിക്കുണ്ട് : മാലോത്ത് സർവീസ് സഹകരണ ബേങ്ക് പൊതുയോഗവും പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനവും കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.ആദ്യകാല മെമ്പർ മാർക്കുള്ള ആദരവും എം.പി  നിർവ്വഹിച്ചു, യോഗത്തിൽ മാലോത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് ഹരിഷ് പി നായർ അദ്ധ്യക്ഷം വഹിച്ചു. വ്യാപാരി വായ്പ പദ്ധതികളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് അസിസ്റ്റൻഡ് രജിസ്റ്റർ ലോഹിദാക്ഷൻ  നിർവ്വഹിച്ചു.. യോഗത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രാധമണി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാരായ അലക്സ് നെടിയകാലായിൽ, അബദുൾ ഖാദർ, മോൻസി ജോയി, രാഷ്ടിയ പാർട്ടി പ്രതിനിധികൾ ആയ എം.പി ജോസഫ്, ഇസ ഹാക്ക്, വി കുഞ്ഞിക്കണ്ണൻ ,ഷാജൻ പൈങ്ങോട്ട്, അബ്രഹാം തേക്കുംകാട്ടിൽ, വ്യാപരി വ്യാവസായി പ്രസിഡൻ്റ് തോമസ് ചെറിയാൻ, എൻ  ഡി വിൻസെൻ്റ്, ബേങ്ക് വൈസ് പ്രസിഡൻറ് സണ്ണി മുത്തോലി, ഡയറക്ടർമാരായ സണ്ണി ജെയിംസ്, ആൻഡ്രൂസ് മാസ്റ്റർ, വിൻസെൻ്റ് കുന്നോ ല, ബേങ്ക് സെക്രട്ടറി ബിൽ ബി തോമസ് എന്നിവർ പ്രസംഗിച്ചു.

No comments