Breaking News

വനിതാസംഗമം..2023 വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ട്രാഫിക് ബോധവത്ക്കരണ സെമിനാർനടത്തി


വെള്ളരിക്കുണ്ട് :   കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി അടുത്തമാസം 14 ന് വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുന്ന വനിതാസംഗമത്തിന്റ ഭാഗമായി നിലവിൽ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തിട്ടുള്ള വനിതകൾക്കും പുതുതായി ലൈസൻസ് എടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുമായി ട്രാഫിക് ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു..

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്..  വെള്ളരി ക്കുണ്ട് വ്യാപാരഭവനിൽ നടന്ന ക്ലാസ്  ജോയിന്റ് ആർ. ടി. ഒ. മേഴ്‌സി കുട്ടി സാമൂവൽ ഉത്ഘാടനം ചെയ്തു.

എം. വി.ഐ. കെ. രഞ്ജിത്ത് റോഡ് സുരക്ഷ ജീവൻ രക്ഷ എന്നവിഷയത്തിൽ ക്ലാസ് എടുത്തു. വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി  മായ രാമചന്ദ്രൻ  അധ്യക്ഷവഹിച്ചു..

ഷേർളി സെബാസ്റ്റ്യൻ ,തോമസ് കാനാട്ട്, ലൗലി വർഗ്ഗീസ് ,യൂത്ത്‌ വിംഗ് ജില്ലാ സെക്രട്ടറി മുനീർ.. കെ. എം. കേശവൻ നമ്പിശൻ.. തുടങ്ങി യവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ സ്വാഗതവും നിസ്സി ജോയി നന്ദിയും പറഞ്ഞു.

No comments