Breaking News

വെളളരിക്കുണ്ടിലെ വ്യാപാരി വനിതാസംഗമം ; കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 13ന് കള്ളാറിൽ


വെള്ളരിക്കുണ്ട് : കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

അടുത്ത മാസം 14 ന് വെള്ളരിക്കുണ്ടിൽ നടക്കുന്ന വനിതാ സംഗമത്തിന്റെ ഭാഗമായാണ് കള്ളാർ പഞ്ചായത്തിൽ പൂടംകല്ല്  എടക്കടവ്വിൽ വെച്ച് ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർ മാരുടെ  സേവനം ഉണ്ടാകും. രോഗി കൾക്ക് മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നആളുകൾക്ക് തുടർ ചികിത്സയ്ക്ക്ള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകും.

No comments