വെള്ളരിക്കുണ്ട് AFC യിൽ നിന്ന് ഭക്ഷണം വാങ്ങി രാജീവേട്ടന് കിട്ടി സ്കൂട്ടി സമ്മാനം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ അമേരിക്കൻ ഫ്രൈഡ് ചിക്കൻ (AFC) യിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങിയ വള്ളികടവ് സ്വദേശിയും മുൻ സൂപ്പർ ബസ് ജീവനക്കാരനുമായ രാജീവന് സമ്മാനമായി ലഭിച്ചത് ഹോണ്ടയുടെ ഒരു സ്കൂട്ടർ. AFC കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും നടത്തിയ ലക്കി കോൺടെസ്റ്റ്ലാണ് രണ്ടാം സമ്മാനമായ സ്കൂട്ടർ വെള്ളരിക്കുണ്ട് ഔട്ട്‌ലെറ്റിലൂടെ മലയോരത്ത് എത്തിയത്.
വെള്ളരിക്കുണ്ട് AFC ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സ്കൂട്ടറിന്റെ താക്കോൽ രാജീവന് കൈമാറി. വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ വാഹനത്തിന്റെ രേഖകൾ കൈമാറി. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കേശവൻ നമ്പീശൻ, യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി, രാജൻ സ്വാതി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
No comments