അമിതമായ മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു ;അമ്മയെ തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച മകനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം : സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മകൻ അമ്മയെ
തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
കണിച്ചിറയിൽ താമസിക്കുന്ന പരേതനായ രാജന്റെ ഭാര്യ
രുഗ്മിണി (63)യെയാണ് മകൻ സുജിത്ത് ഇന്ന് പുലർച്ചെ 3.45ന്
പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ഗുരുതര നിലയിൽ രുഗ്മണി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിലാണ് .
സംഭവത്തിൽ സുജിത്തിനെ നീലേശ്വരം പോലീസ് കസ്റ്റഡിലെടുത്തു.
No comments