സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിലെ തനുഷ്കാ മുരളി
പാണത്തൂർ: സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയ പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിലെ തനുഷ്കാ മുരളിയെ വിദ്യാലയം മാതൃസമിതി അനുമോദിച്ചു.
പാണത്തൂർ -എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാർത്ഥി തനുഷ്കാ മുരളിയെ വിദ്യാലയം മാതൃസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം വിദ്യാലയം അധ്യക്ഷൻ മധുസൂദനൻ കാട്ടൂർ ഉദ്ഘാടനം ചെയ്തു.മാത്യ സമിതി പ്രസിഡൻറ് സ്മിത അധ്യക്ഷത വഹിച്ചു.പ്രധാന ദ്ധ്യാപിക പി ബിന്ദു, വിദ്യാലയം സെക്രട്ടറി എം.കെ സുരേഷ്, മാതൃസമിതി സെക്രട്ടറി മഞ്ജുഷ ജയൻ എന്നിവർ സംസാരിച്ചു.
No comments