Breaking News

തായന്നൂരിൽ 25 വയസുകാരൻ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ


വെള്ളരിക്കുണ്ട്  : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തായന്നൂർ ചാമക്കുഴിയിലെ കാവേരിയുടെ മകൻ വിഷ്ണു 25 ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. വിഷ്ണു കുറച്ചു നാളായി ആരുമായും അടുപ്പം പുലർത്താത്ത അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ് കാവേരി. ഏക സഹോദരി ബിന്ദു.


No comments