Breaking News

"ആവശ്യസാധനങ്ങൾ കിട്ടാനില്ല പോരാത്തതിന് ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റവും" മഹിളാകോൺഗ്രസ്‌ ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് സപ്ലൈകോ ഔട്ട്ലെറ്റിനു മുമ്പിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈക്കോ ഔട്ട്ലെറ്റിലേക്ക് മാർച്ചും ധർണ്ണ സമരവും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് സപ്ലൈക്കോ മാവേലി സ്റ്റോറിൽ  ആവശ്യസാധനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ധർണ്ണ സമരം . ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം സമരം ഉൽഘാടനം ചെയ്തു. ആവശ്യസാധനങൾ വേണ്ടത്ര ലഭിക്കിന്നുമില്ല പോരാത്തതിന് ഇവിടെ സാധനം വാങ്ങാൻ എത്തുന്ന സാധാരണക്കാരോട് ജീവനക്കാരുടെ ഭാഗത്ത്‌ നിന്നും ധിക്കാരപരവും മാന്യവുമല്ലാത്ത പെരുമാറ്റം ഉണ്ടാവുന്നുവെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ മേലധികാരികൾ സ്വീകരിക്കണമെന്നും ഉൽഘാടന പ്രസംഗത്തിൽ രാജു കട്ടക്കയം അവശ്യപ്പെട്ടു.

ഉപരോധ സമരത്തിൽ ബിന്ദു സാബു സ്വാഗതം പറഞ്ഞു. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ലക്ഷ്മി തമ്പാൻ അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, രേഖ സി, മോൻസി ജോയ്, ബിൻസി, ശ്രീജ രാമചന്ദ്രൻ, ശിഹാബ് കല്ലൻച്ചിറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജിൻസി ജോസ് നന്ദി പറഞ്ഞു

No comments