വെസ്റ്റ് എളേരിയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന: ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പും സംയുക്തമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വിവിധ കടകളിൽ പരിശോധന നടത്തിയതിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപ്പന്നങ്ങളും , പഴകിയ ഭക്ഷണസാധനങ്ങളും , നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ കടുമേനി, പൂങ്ങോട്, ഓട്ടപ്പടവ്, കുന്നുംകൈ, ചെമ്പൻകുന്ന്, പരപ്പച്ചാൽ മുതലായ പ്രദേശങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്. ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലൈസൻ ഇല്ലാതെ പ്രവർത്തിക്കുന്ന 2 കോഴിക്കടകൾ ലൈസൻസ് എടുക്കുന്നത് വരെ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി. ഹോട്ടൽ മാലിന്യം റോഡ് കാനയിലേക്ക് ഒഴുക്കി വിടുന്നത് പിഴ ഈടാക്കുന്ന തിന് നിർദ്ദേശിച്ചു. പഞ്ചായത്ത് ഹെഡ് ക്ലർക്ക് നാസ്സർ പി.പി. ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, സാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി
No comments