ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു
കാസര്‍കോട് : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. മുന്‍പരിചയം നിര്‍ബന്ധമില്ല. കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ പത്തിന് വൈകിട്ട് അഞ്ചിനകം https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കില്‍ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കില്‍ അപേക്ഷിക്കണം. വൈകിവരുന്ന അപേക്ഷ സ്വീകരിക്കില്ല. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫോണ്‍ 9745799948.
No comments