Breaking News

ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് കാഞ്ഞങ്ങാട്



കാഞ്ഞങ്ങാട് :ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേൾക്കാൻ വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് കാഞ്ഞങ്ങാട് നടക്കും. ഹിയറിംഗില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കും

കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. 
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കാസര്‍ഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പര്‍ എം. സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്

No comments