Breaking News

കുടുംബകൂട്ട വയോജനകൂട്ടായ്മയിൽ ബളാലിൽ ജനപങ്കാളിത്തം..


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിൽ വാർഡ് തല കുടുംബ കൂട്ടങ്ങളുടെയും വയോജന കൂട്ടായ്മയുടെയും പുതിയ യൂണിറ്റ് രൂപീകരണം പൂർത്തിയായി. പഞ്ചായത്തിലെ പതിനാറ് വാർഡുകളിലും ജന പങ്കാളിത്തം കൊണ്ട് യോഗങ്ങൾ ശ്രദ്ധേയമായിരുന്നു..

ഒരു വാർഡിൽ 50 പേര് അടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ പേരുകൾ നൽകി സംഘങ്ങളും രൂപീകരിച്ചു...

പഞ്ചായത്തിന്റെ പതിനാറു വാർഡുകളിലെയും മെമ്പർമാർ പരസ്പരം അയൽ വാർഡുകളിലെ കുടുംബകൂട്ടങ്ങളിൽ അഥിതികളായി എത്തി.. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഓരോ വാർഡുകളിലും ചെന്ന് അവർക്കൊപ്പം ആശയവിനിമയം നടത്തിയാണ് യോഗങ്ങൾ പിരിഞ്ഞത്.

വാർഡ് തല കുടുംബ കൂട്ടങ്ങളുടെയും വയോജനകൂട്ടായ്മകളുടെ യും പഞ്ചായത്ത്‌ തല ഉത്ഘാടനം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു..

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്.

സ്ഥിരം സമിതി അംഗങ്ങളായഅലക് സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. മോൻസി ജോയ്. അംഗങ്ങളായ ദേവസ്യ തറപ്പേൽ. ജോസഫ് വർക്കി. പി. സി. രഘുനാഥൻ. വിനു. കെ. ആർ. കെ. വിഷ്ണു. സന്ധ്യ ശിവൻ.ബിൻസി ജെയിൻ.എം. അജിത.ശ്രീജരാമചന്ദ്രൻ. ജെസ്സി ചാക്കോ. പി. പത്മാവധി. എന്നിവർപ്രസംഗിച്ചു...

No comments