'റെയിൽവേ കൺസഷൻ പുനസ്ഥാപിക്കുക, സാമൂഹിക സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിക്കുക': സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂണിറ്റ് ജനറൽ ബോഡിയോഗം സമാപിച്ചു
പരപ്പ: സീനിയർ സിറ്റിസൺ റെയിൽവേ കൺസഷൻ പുനസ്ഥാപിക്കുക സാമൂഹിക സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എടത്തോട് സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് ജനറൽ ബോഡിയോഗം സമാപിച്ചു. എടത്തോട് സായംപ്രഭ ഓഫീസിൽ വച്ച് കെ. ഭാസ്കരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബളാൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി കളരിക്കൽ ഉദ്ഘാടനം ചെയ്തു. എം പി ജോസഫ്, പി ആർ ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് റീട്ടേണിംഗ് ഓഫീസർ കെ. ഗോപാലൻ നായരുടെ സാന്നിദ്ധ്യത്തിൽ പുതിയ ഭാരവാഹികളായി കെ.ഗംഗാധരൻ (പ്രസിഡണ്ട്), എം. ജാനകി, എം. ലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), വി.വി. കൃഷ്ണൻ (ജനറൽ സെക്രട്ടറി), പി.ജെ. ആന്റണി, പത്മകുമാരി (ജോ: സെക്രട്ടറിമാർ), പി. പത്മനാഭൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
No comments