Breaking News

ഹോസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ചേച്ചി എത്തുമ്പോൾ മത്സരാർത്ഥിയായി അനുജത്തിയും കലോത്സവത്തിൽ


നീലേശ്വരം രാജാസിൽ  നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍  മുഖ്യാതിഥിയായി ചേച്ചി എത്തുമ്പോൾ സ്വീകരിക്കാൻ മത്സരത്തിൽ  സമ്മാനം വാങ്ങിച്ച് അനുജത്തി കാത്തിരിക്കുന്നു. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ

പ്രമുഖ തെന്നിന്ത്യന്‍ നടിയും രാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സംഗീര്‍ത്തന വിപിന്റെ അനുജത്തി ദേവാംഗന വിപിനാണ് ഇന്ന് രാവിലെ നടന്ന ഹയര്‍സെക്കണ്ടറി വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്. വൈകീട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് സംഗീര്‍ത്തനയാണ്. രാജാസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കലോത്സവങ്ങളില്‍ മത്സരിച്ച് സംഗീര്‍ത്തന സമ്മാനം നേടിയിട്ടുണ്ട്. ഇതിനിടെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ഏഴോളം സിനിമകളിലെ നായികയായിട്ടുണ്ട് സംഗീര്‍ത്തന. അനുജത്തി ദേവാംഗന സംഗീര്‍ത്തന നായികയായ നരകാസുര എന്ന സിനിമയില്‍ നായകന്റെ സഹോദരിയായി വേഷമിട്ടുണ്ട്. മലയാളത്തില്‍ ഓട്രോഷ, ആകാശ മിഠായി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടുണ്ട്. വൈകിട്ട് നടക്കുന്ന നാടോടി നൃത്തത്തിലും ദേവാംഗന മത്സരികുന്നുണ്ട്.

No comments