കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ വിമാനയാത്ര നടത്തി
കരിന്തളം: കാസർകോട് ജില്ലയിലെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 24 ലോളം ഹരിത കർമ്മ സേനാംഗങ്ങൾ ആണ് അവരുടെ ചിരകാല സ്വപ്നമായ വിമാനയാത്ര നടത്തിയത്. പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഒരു നല്ല കൂട്ടായ്മയാണ് ഹരിത കർമ്മ സേന ജില്ലയിൽ തന്നെ ഏറ്റവും നല്ല കൺസോർഷമായി പ്രവർത്തിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് കൺസോർഷൻ ടീമിൻറെ നേതൃത്വത്തിലാണ്
ഇന്ന് രാവിലെ കണ്ണൂരിൽ നിന്നും വിമാനം കയറി 10.30 കൂടി എറണാകുളം എയർപോർട്ടിൽ ഇറങ്ങി അവിടെനിന്ന് കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ആയ മട്ടാഞ്ചേരി ,ഫോർട്ട് കൊച്ചി, ചോറ്റാനിക്കര ടെമ്പിൾ, മറൈൻഡ്രൈവ്, ലുലു മാൾ ,വാട്ടർ മെട്രോ, റെയിൽ മെട്രോ എന്നിവ സന്ദർശിച്ച് രാത്രി ട്രയിനിൽ മടങ്ങി രാവിലെ എട്ടുമണിയോടുകൂടി നാട്ടിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിട്ടുള്ളത് ഇതിനൊക്കെ നേതൃത്വം നൽകുന്നത് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഷീല പിയു മുൻ വി ഇ ഒ പ്രവിണയുമാണ് നേതൃത്വം നൽകുന്നത് ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികൾ ഉൾപ്പെടെ യാത്രയിലുണ്ട്
No comments