Breaking News

പോത്താങ്കണ്ടം മാലിന്യ പ്ലാന്റ് ; ജനകീയ സമിതിയുടെ നിരാഹാര സത്യഗ്രഹം ചീമേനി ടൗണിൽ ആരംഭിച്ചു സാമൂഹികപ്രവർത്തകൻ ഗ്രോ വാസു സമരം ഉത്ഘാടനം ചെയ്തു


ചീമേനി പോത്താങ്കണ്ടം അരിയിട്ട പാറ നിർദ്ദിഷ്ട മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതി നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യഗ്രഹം  ചീമേനി ടൗണിൽ ആരംഭിച്ചു. വൈകുന്നേരം 4 മണിക്ക് ഗ്രോ വാസു സമരം ഉത്ഘാടനം ചെയ്തു. പ്ലാന്റിനെതിരെ തുടക്കം മുതൽ ജനകീയ സമിതി വ്യത്യസ്തമായ സമരങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ഒക്ടോബർ മാസം 7 ന് സ്ഥലം കൈമാറാനുള്ള സർക്കാർ ഉത്തരവ് വന്നതിന് ശേഷമാണ് സമരം ശക്തമാക്കുന്നതിന് വേണ്ടി തീരുമാനിച്ചതിന്റെ ഭാഗമായാണ് നിരാഹാരം സമരം ആരംഭിച്ചതെന്ന് ജനകീയ സമിതി നേതാക്കൾ അറിയിച്ചു. ജനകീയ സമിതി പ്രവർത്തകരായ സന്ദീപ് ചീമേനി, രഞ്ജിത്ത് ടി.പി. എന്നിവരാണ് നിരഹാരം അനുഷ്ടിക്കുന്നത്. ഉത്ഘാടന യോഗത്തിൽ സമിതി ചെയർമാൻ കെ എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി.സുരേന്ദ്രനാഥ്, പി.സി. ഗോപാലകൃഷ്b ണൻ, കരിമ്പിൽ കൃഷ്ണൻ ,. അസിനാർ മൗലവി, പി.രാജീവൻ, എ ജയരാമൻ, അനീഷ് പയ്യന്നൂർ പി.കെ.അബ്ദുൾ ഖാദർ എ.ജയരാമൻ രാഘവൻ അത്തൂട്ടി എന്നിവർ സംസാരിച്ചു. ജനകീയ സമിതി കൺവീനർ സുമേഷ് കരിമ്പിൽ സ്വാഗതം പറഞ്ഞു.

No comments