Breaking News

കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സബ് ജില്ലാതലകലാകായിക-ശാസ്ത്ര മേളകളിലെവിജയികൾക്ക് സ്വീകരണവും അനുമോദനവും നൽകി


രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സബ് ജില്ലാതല
കലാകായിക -ശാസ്ത്ര മേളകളിലെ
വിജയികൾക്ക് സ്വീകരണവും അനുമോദനവും നൽകി.
വിജയികളെ ചെണ്ടമേളത്തിന്റെയും
മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.
ഒപ്പന, ദഫ് മുട്ട്, തിരുവാതിര, ചെറിയ
കുട്ടികളുടെ കലാപ്രകടനങ്ങൾ
എന്നിവ ഘോഷയാത്രയ്ക്ക്
മാറ്റുകൂട്ടി. കള്ളാർ പഞ്ചായത്ത്
13-ാം വാർഡംഗം ജോസ് പുതുശ്ശേരിക്കാലായിൽ, 14-ാം
വാർഡംഗം എം.കൃഷ്‌ണകുമാർ,
പിടിഎ പ്രസിഡന്റ് ബാലചന്ദ്രൻ കൊട്ടോടി, എസ് എംസി ചെയർമാൻ ബി.അബ്ദുള്ള, എംപിടിഎ പ്രസിഡന്റ്
പി.രസിത, പിടിഎ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മർ , മുൻ പിടി എപ്രസിഡന്റ് എ.ശശിധരൻ, മുൻ എംപിടി എ പ്രസിഡന്റ് കെ.അനിത, ഹെഡ്മിസ്ട്രസ് കെ.ബിജി ജോസഫ് , പ്രിൻസിപ്പാൾ
ഇൻചാർജ് പി.ബി.കൃഷ്ണൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് വി.കെ.കൊച്ചുറാണി എന്നിവർ നേതൃത്വം
നൽകി കുട്ടികളെ അനുമോദിച്ചു.
വ്യാപാര വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് മധുരം വിതരണം ചെയ്തു‌.

No comments