അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മാലോം കണ്ണീർവാടി സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു
വെള്ളരിക്കുണ്ട് : വീട്ടിൽ നിന്നും അസ്വസ്ഥത അനുഭവപ്പെട്ട വയോധിക ആശുപത്രിയിൽ കൊണ്ടു പോകും വഴി മരിച്ചു. മാലോത്ത് കണ്ണീർവാടിയിലെ മൂലയിൽ ഹൗസിൽ ശ്യാമള (52) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരിച്ചത് . ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുധ, പരേതനായ മധു. സഹോദരങ്ങൾ: സുമതി, ഗോപാലൻ, പക്കീരൻ, പരേതനായ മാധവൻ.
No comments